Homepage Featured News World

നാസയുടെ സംഘം ബഹിരാകാശ നിലയം വിട്ടു; ദൗത്യമവസാനിപ്പിച്ചത് സംഘാം​ഗത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന്

കാലിഫോര്‍ണിയ: സംഘാം​ഗത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ദൗത്യമവസാനിപ്പിച്ച് നാസയുടെ സംഘം. നാസയുടെ ക്രൂ 11 എന്ന നാലം​ഗസംഘമാണ് ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചത്. ഡ്രാഗൺ എൻഡവർ പേടകത്തിൽ തുടരുകയായിരുന്ന സംഘത്തിലെ ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് സംഘം മടങ്ങിയത്. ‌

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ‌ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി വേർപെടുത്തി. പത്തര മണിക്കൂർ കൊണ്ട് നാലം​ഗ സംഘവുമായി പേടകം കാലിഫോർണിയയിലെ കടലിൽ ഇറങ്ങും. ജനുവരി 15 ന് ഉച്ചയ്ക്ക് 2.11ഓടെയാണ് പേടകം ഭൂമിയിൽ ഇറങ്ങുക. നാസയുടെ സെന കാർഡ്മാൻ, മൈക്ക് ഫിൻക്, ജാക്സയുടെ കിമിയ യുയി, റോസ്കോസ്മോസിൻ്റെ ഒലെഗ് പ്ലാറ്റനോവ് എന്നിവരാണ് സംഘത്തിലുള്ളത്.

റോണക് ദാവെയാണ് ഡ്രാഗന്റെ മടക്കയാത്ര നിയന്ത്രിക്കുന്നത്. നാസയുടെ ഹ്യൂസ്റ്റൺ ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് ഡയറക്ടറായ റോണക് ദാവെ ഇന്ത്യൻ വംശജനാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സംഘാം​ഗത്തിന്റെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ആദ്യമായാണ് ഒരു സംഘം മടങ്ങുന്നത്. ഏത് സഞ്ചാരിക്കാണ് ആരോ​ഗ്യപ്രശ്നമുള്ളതെന്ന കാര്യത്തിൽ നാസ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Related Posts