Homepage Featured Kerala News

ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകം റേഷൻ കാർഡ്; മറ്റ് ആവശ്യങ്ങളിലും നടപടിയെന്ന് ജിആർ അനിൽ

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് പ്രത്യേകം റേഷൻ കാർഡ് അനുവദിച്ചു. കോട്ടയം ജില്ലാ സപ്ലൈ ഓഫീസിൽ വച്ച് സപ്ലൈ ഓഫീസർ റേഷന്‍ കാര്‍ഡ് കൈമാറും. ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകൾക്കാണ് കാർഡ് കൈമാറുന്നത്.

ഫ്രാങ്കോ മുളക്കൽ ബലാത്സം​ഗം ചെയ്തുവെന്ന വെളിപ്പെടുത്തലിനുശേഷം തയ്യിൽ ജോലികൾ ചെയ്താണ് റാണിറ്റും ഒപ്പം നിന്ന കന്യാസ്ത്രീകളും ജീവിക്കുന്നത്. സഭയിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണുമായുള്ള ഒരു അഭിമുഖത്തിൽ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ മഠം അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും പ്രത്യേകം റേഷൻ കാർഡ് നൽകാൻ ഉത്തരവിട്ടത്. സിസ്റ്റർ റാണിറ്റുമായി സംസാരിച്ച് മറ്റ് ആവശ്യങ്ങളിലും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Related Posts