കോഴിക്കോട്: ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസ്സെടുക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്തിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ല. സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ചെയ്തു. ഇനി പാര്‍ട്ടി പ്രിവിലേജ് രാഹുലിന് ഇല്ല. രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത് ഒ ജെ ജനീഷ് പറഞ്ഞു.
സിപിഎമ്മിന്റെ ധാര്‍മികത ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്ന് ഒ ജെ ജനീഷ്; രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടത്
















