Homepage Featured News World

വിമാനാപകടത്തെ തുടർന്നുള്ള സ്വന്തം മരണം സ്വപ്നം കണ്ടു ; അപകടത്തിൽ മരിച്ച ഗായകന്റെ വെളിപ്പെടുത്തൽ വൈറൽ

കൊളംബിയയിലെ പൈപ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണ സംഭവം പ്രവചനം പോലെ നടന്നതെന്ന് വെളിപ്പെടുത്തൽ. ഗായകൻ ജിമെനെസ് എന്ന യെയ്‌സൺ ഒർലാൻഡോ ജിമെനെസ് ഗലിയാനോ (34) മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തലിലാണ് ഈ അപകടത്തെകുറിച്ച്‌ ഉള്ളത്. അദ്ദേഹം സ്വന്തം മരണം അതും വിമാനാപകടത്തെ തുടർന്നുള്ള സ്വന്തം മരണം മൂന്ന് തവണ സ്വപ്നം കണ്ടെന്നായിരുന്നു വെളിപ്പെടുത്തിയത്.

സംഗീത പരിപാടിക്കായി മെഡെലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കൊളംബിയയിലെ പൈപ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണത്. വിമാന പൈലറ്റ് ക്യാപ്റ്റൻ ഹെർണാണ്ടോ ടോറസ്, യാത്രക്കാരായ ജുവാൻ മാനുവൽ റോഡ്രിഗസ്, ഓസ്കാർ മാരിൻ, ജെഫേഴ്സൺ ഒസോറിയോ, ജിമെനെസ് എന്നിവരുൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു.

ജനുവരി 10 ശനിയാഴ്ച ആയിരുന്നു അപകടം. ജിമെനെസിന്റെ കമ്പനിയായ വൈജെ കമ്പനി എസ്എഎസിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കരുതുന്ന വിമാനം, പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണതായി യുകെ മാധ്യമം ദി സൺ റിപ്പോർട്ട് ചെയ്തു.

കൊളംബിയയിലെ ഏറ്റവും ജനപ്രിയരായ കലാകാരന്മാരിൽ ഒരാളായിരുന്നു ജിമെനെസ്, കൊളംബിയൻ വേരുകൾ കലർന്ന പരമ്പരാഗത മെക്സിക്കൻ റാഞ്ചെര സംഗീതം ആണ് ജിമെനെസിന്റേത്. ജിമെനെസിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

Related Posts