Homepage Featured India News

കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കരമനയിൽ നിന്നും ബന്ധുക്കൾ ഹൈദരാബാദിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കരമന പൊലീസ് അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരിക്കുന്നത്. വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു.

വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടാണ് കുട്ടി പോയതെന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കൾ ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.

Related Posts