Homepage Featured News World

സിറിയയിൽ കത്തിക്കയറി യുദ്ധം: ഐസിസ് കേന്ദ്രങ്ങളിൽ യുഎസ് ‘മരണക്കെണി’ ഒരുക്കുന്നു

ഡമാസ്കസ്: സിറിയയിൽ തങ്ങളുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി ഐഎസ്ഐഎൽ (ISIS) കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം വലിയ തോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിലൂടെ ഭീകരവാദികൾക്ക് ശക്തമായ മുന്നറിയിപ്പാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നൽകുന്നത്.

കഴിഞ്ഞ ഡിസംബർ 13-ന് പാൽമിറ നഗരത്തിൽ വച്ച് നടന്ന പതിയിരുന്നാക്രമണത്തിൽ രണ്ട് യുഎസ് സൈനികരടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. സിറിയൻ സുരക്ഷാ സേനയിൽ നിന്ന് പുറത്താക്കപ്പെട്ട തീവ്രവാദ നിലപാടുകളുള്ള ഒരു തോക്കുധാരിയാണ് ഈ ആക്രമണം നടത്തിയത്. ഇതിനുള്ള തിരിച്ചടിയായാണ് യുഎസ് പുതിയ ആക്രമണങ്ങൾ . “നിങ്ങൾ ഞങ്ങളുടെ പോരാളികളെ ഉപദ്രവിച്ചാൽ ലോകത്തെവിടെയും ഞങ്ങൾ നിങ്ങളെ കണ്ടെത്തി കൊല്ലും” എന്ന കർശന മുന്നറിയിപ്പോടെ യുഎസ് തിരിച്ചടി ആരംഭിച്ചത്.

ഡിസംബർ 19-ന് തുടങ്ങിയ സൈനിക നടപടിയിൽ ഐസിസിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കങ്ങളാണ് നടന്നത്. മധ്യ സിറിയയിലുടനീളമുള്ള ഭീകരരുടെ 70-ഓളം ആയുധപ്പുരകളും ഒളിത്താവളങ്ങളും യുഎസ് തകർത്തു. ഇതുവരെ 25-ഓളം ഐസിസ് ഭീകരരെ വധിക്കുകയോ തടവിലാക്കുകയോ ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഡമാസ്കസിലെ ഗ്രാമപ്രദേശത്ത് ഒളിച്ചിരുന്ന ഐസിസ് നേതാവ് തഹ അൽ-സൂബിയെ സിറിയൻ അധികൃതർ പിടികൂടി.

സിറിയൻ യുദ്ധഭൂമിയിൽ വർഷങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോൾ പ്രകടമാകുന്നത്. മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ പതനത്തിന് ശേഷം, പുതുതായി ചുമതലയേറ്റ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ വൈറ്റ് ഹൗസ് സന്ദർശിച്ചതോടെ സിറിയ ഐസിസ് വിരുദ്ധ ആഗോള സഖ്യത്തിന്റെ ഭാഗമായി. മുൻപ് കുർദിഷ് സേനയെ മാത്രം ആശ്രയിച്ചിരുന്ന യുഎസ്, ഇപ്പോൾ ഡമാസ്കസിലെ കേന്ദ്ര സർക്കാരുമായി ചേർന്ന് നേരിട്ടുള്ള നീക്കങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

നിലവിൽ 1,000-ഓളം യുഎസ് സൈനികർ സിറിയയിൽ കാവലുണ്ട്. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ തീരുമാനങ്ങൾ പ്രകാരം സിറിയയിലെ സൈനിക സാന്നിധ്യം കുറയ്ക്കാനാണ് യുഎസ് നീക്കം. സൈനിക താവളങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി, സിറിയൻ സൈന്യത്തിന് തന്നെ സുരക്ഷാ ചുമതല കൈമാറുന്ന നടപടികൾ ആരംഭിച്ചതായും സൂചനകളുണ്ട്.

Related Posts