Homepage Featured Kerala News

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് അറിവുണ്ടോ; എം പിയോട് ചോദിച്ചിട്ടു പറഞ്ഞാൽ മതിയെന്നും സരിൻ

തിരുവനന്തപുരം: രാഹുൽ വിഷയത്തിൽ ഷാഫിക്കെതിരെ ആഞ്ഞടിച്ച്‌ പി. സരിൻ. രാഹുൽ വടകരയിൽ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു. വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം:

പരാതിയുടെ അഞ്ചാം പേജിൽ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:

“വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.”

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ?

സ്ഥലം എം പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ,

പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും,

കേരളാ പൊലീസ്!’- പി സരിൻ

Related Posts