കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയുമൊക്കെ സീറ്റുകൾ പരസ്പരം വെച്ചുമാറുന്ന കാര്യം ചർച്ചയിലുണ്ടെന്ന് കെഎം ഷാജി. കണ്ണൂർ, അഴീക്കോട് തുടങ്ങിയവ വെച്ചുമാറുന്ന കാര്യം പരിഗണനയിലെന്നും സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത പരിഗണിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മുസ്ലിം ലീഗിന് ഇക്കുറി വനിതാ എംഎൽഎ ഉണ്ടാകുമെന്നും കെഎം ഷാജി പറഞ്ഞു.
100 പേരെ നിയമസഭയിൽ എത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. താൻ മത്സരിക്കുമോ എന്ന കാര്യം പാർട്ടിയാണ് പറയേണ്ടതെന്നും മറ്റെല്ലാ കാര്യങ്ങളും പറയാമെന്നും കെഎം ഷാജി പറഞ്ഞു. കോഴിക്കോട്, കണ്ണൂർ, അഴീക്കോട് അടക്കം ചില സീറ്റുകൾ വച്ചുമാറിയാൽ വിജയിക്കാനാകുമെന്നും അത്തരം ചർച്ചകൾ യുഡിഎഫിൽ നടക്കുന്നുണ്ടെന്നും മുന്നണിയിലാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും ഷാജി പറയുന്നു. പുതിയ പാർട്ടികൾ യുഡിഎഫിലേക്ക് വന്നാൽ മുസ്ലീം ലീഗും സീറ്റുകൾ വിട്ടുനൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
















