തിരുവനന്തപുരം: പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
















