Homepage Featured Kerala News

ഇടുപ്പെല്ലിൽ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറി; തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ്

തിരുവനന്തപുരം: ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ചികിത്സ പിഴവ്. തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ​ഗുരുതര ചികിത്സാ പിഴവ് പരാതി. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു.

മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Posts