Homepage Featured Kerala News

സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം; പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാണെങ്കിലും അംഗീകരിക്കില്ല

പാലക്കാട്: സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളിയാണ് സിപിഎം ജില്ല സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല. സിപിഐ – സിപിഎം വളരെ ഊഷ്മളമാണ്.അജയകുമാർ തിരുത്തണം. സിപിഐ – സിപിഎം ബന്ധം സഹോദര തുല്യമാണ്. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സി പി എം തള്ളി കളയും. പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും. അതു പോലും അംഗീകരിക്കില്ലെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു

തദേശതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കുമെന്ന സി പി ഐ നേതൃയോഗത്തിൻ്റെ വിമർശനത്തിൻ്റെ തുടർച്ചയായായിരുന്നു അജയകുമാറിൻ്റെ പരസ്യ വിമർശനം. കേവലം 5% വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. എന്നാൽ തോറ്റാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപി ഐക്കുമാണ് എന്നതാണ് സമീപനം .ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ലഎവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് 5 സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് CPI എന്നും അജയകുമാർ.പരിഹസിച്ചു.

Related Posts