Homepage Featured India News

ഡൽഹിയിൽ ബുൾഡോസർ രാജ്; തുർക്ക്മാൻ ​ഗേറ്റിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, ബിജെപി പ്രതിരോധത്തിൽ

ഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപം തുർക്ക്മാൻ ​ഗേറ്റിൽ ബുൾഡോസർ രാജ്. പുലർച്ചെയോടെ എത്തിയ ഡൽഹി പോലീസാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. നിരവധിപ്പേർ താമസിക്കുന്ന പ്രദേശത്ത് മറ്റ് ഒരു താമസസൗകര്യവും ഒരുക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. അനധികൃത കെട്ടിടങ്ങളാണ് നീക്കം ചെയ്തതെന്നാണ് മുനിസിപ്പൽ കോർപ്പറേഷന്റെ വാദം.

പുലർച്ചെ 1 മണിയോടെയാണ് സംഭവം. പൊളിച്ചുനീക്കലിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങൾ ചർച്ച ചെയ്യാനാരംഭിച്ചതോടെ 7.15 ഓടെ മുനിസിപ്പൽ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എത്ര പേരെ കുടിയിറക്കി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 17 ഓളം ബുൾഡോസറുകൾ ഉപയോ​ഗിച്ചാണ് പൊളിച്ചുമാറ്റൽ നടത്തിയത്.

ഹൈക്കോടതിയുടെ നിർദേശത്തിലാണ് പ്രദേശത്ത് പൊളിച്ചുമാറ്റൽ നടത്തിയതെന്നാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നത്. എന്നാൽ ഈ നിർദേശത്തിനെതിരെയുള്ള ഹർജി ഹൈക്കോടതിയുടെ തന്നെ പരി​ഗണനയിലിരിക്കെയാണ് അത് പരി​ഗണിക്കാതെയുള്ള നടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. പുനരധിവാസം നടത്താതെ ജനവാസ മേഖലയിൽ വീടുകൾപൊളിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ഡൽഹിയിൽ ഭരണത്തിലിരിക്കുന്ന ബിജെപി രാഷ്ട്രീയമായി പ്രതിരോധത്തിലായിട്ടുണ്ട്.

Related Posts