ധാക്ക: ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക ആക്രമണം. 24 മണിക്കൂറിനിടെ രണ്ടുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ മാധ്യമപ്രവർത്തകനാണ്. യുവാവിനെ അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു. വ്യവസായി കൂടിയായ റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. മണിരാംപൂരിൽ വെച്ച് തലക്ക് വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. ശരത് ചക്രബർത്തി എന്നയാളും ഇന്നലെ ബംഗ്ലദേശിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നാർസിംന്ദി എന്ന സ്ഥലത്തുവെച്ചാണ് പലചരക്കുകട ഉടമയായ ഇയാൾ കൊല്ലപ്പെട്ടത്. ആഴ്ചകളായി തുടരുന്ന ആക്രമണത്തിൽ സമാന സാഹചര്യത്തിൽ 18 ദിവസത്തിനിടെ 6 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
നേരത്തെ ഒരു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിട്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മണിറാംപൂർ, കാളിഗഞ്ച് ജില്ലകളിലാണ് കൂടുതലായും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചു.
















