Homepage Featured Kerala Local News

അതിജീവിതയെ രാഹുൽ ഈശ്വർ വീണ്ടും അപമാനിച്ചെന്ന പരാതി; മുൻകൂർ ജാമ്യഹർജി ഇന്ന് കോടതിയുടെ പരി​ഗണനയിൽ

കൊച്ചി:രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈം​ഗികാതിക്രമ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ.

ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീഡിയോ പുറത്തിറക്കിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകളാണ് പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞത് തന്‍റെ വീക്ഷണമാണ് എന്നും പരാതിക്കാരിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല ചെയ്തതെന്നും രാഹുൽ ഈശ്വർ പറയുന്നു.

Related Posts