Homepage Featured Kerala News

താനൊരു കരയോഗം നായർ, മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല; എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി സിവി ആനന്ദബോസ്

ഡൽഹി: മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ്. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്ന് സിവി ആനന്ദബോസ് പറഞ്ഞു. ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ആനന്ദബോസ് എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.

ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണിച്ചതെന്നാണ് ​ആനന്ദബോസ് പറയുന്നത്. താനൊരു കരയോഗം നായരെന്നും സിവി ആനന്ദബോസ് പറയുന്നു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമിക്കാനായി ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ബംഗാൾ ഗവർണർ സിവി ആനന്ദബോസ് പറഞ്ഞു.

Related Posts