Kerala Lead News Local News

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിച്ച് നിരവധി ബൈക്കുകൾ കത്തി നശിച്ചു. 500ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് വിവരം.

റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്താണ് തീപിടുത്തം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് പ്രാഥമിക വിവരം. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related Posts