Homepage Featured Kerala News

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസ്; മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ വിധി ഇന്ന്

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ വിധി ഇന്ന്. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ എൽഡിഎഫ് നേതാവും മുൻ മന്ത്രിയുമായ ആൻറണി രാജു എംഎൽഎ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.

ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് കേസിലെ പ്രതികള്‍. കേസിൽ വിധി അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്നാണ് കേസിൽ നടപടികൾ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആൻറണി രാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെ വിചാരണ തുടങ്ങി. 10 വർഷം മുതൽ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെയുള്ളത്.

Related Posts