Homepage Featured News World

വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം; നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു

കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം. നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കുള്ള മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ അനുവദിക്കാതെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച പുലർച്ചെ നടന്ന ഭീകരമായ ആക്രമണത്തിന് തങ്ങളുടെ റിപ്പോർട്ടർമാർ സാക്ഷിയായെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പുലർച്ചെ 1.50-ഓടെയാണ് ആദ്യത്തെ പൊട്ടിത്തെറി ശബ്ദം കേട്ടത്. ജനലുകൾ അടക്കം പൊട്ടിത്തെറിക്കിടെ കുലുങ്ങിയെന്നാണ് സിഎൻഎൻ റിപ്പോർട്ടർ ഓസ്മാരി ഹെർണാണ്ടസ് റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ പല മേഖലകളിലും വൈദ്യുതി ബന്ധം നഷ്ടമായെന്നും പൊട്ടിത്തെറിക്ക് പിന്നാലെ വിമാനങ്ങളുടെ ശബ്ദം കേട്ടുവെന്നും സിഎൻഎൻ റിപ്പോർട്ടർ വ്യക്തമാക്കി.

Related Posts