തൃശൂർ: ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത മറ്റത്തൂർ പഞ്ചായത്തിൽ ഒത്തുതീർപ്പുമായി കോൺഗ്രസ്. ബിജെപി പിന്തുണയോടെ ജയിച്ച മറ്റത്തൂരിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെയ്ക്കും. അതേസമയം കോൺഗ്രസ് വിമതനായി മത്സരിച്ച് വാർഡിൽ ജയിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.
ബിജെപി പിന്തുണയോടെ ജയിച്ച കോൺഗ്രസ് നേതാവായ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെയ്ക്കും. പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറ് മാറിയവരുടെ നേതാവ് ടിഎം ചന്ദ്രൻ വ്യക്തമാക്കി. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചതിനാൽ പാർട്ടിയുടെ നിയന്ത്രണത്തിലല്ല. കൂറ് മാറിയവരുമായി റോജി എം ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്.
















