ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ഡൽഹിയിൽ വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയത് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കി. 148 വിമാന സർവീസുകൾ ആണ് കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിൽ മാത്രം റദ്ദാക്കിയത്. പുകമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്
















