തിരുവനന്തപുരം: 2025 ലെ കൈക്കൂലി കേസുകളിൽ ഏറ്റവും കൂടുതൽ പിടിയിലായത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർ. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുളളത്. കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയതിൽ റിക്കോർഡിട്ടിരിക്കുകയാണ് വിജിലൻസ്. 76 പേരെയാണ് കഴിഞ്ഞ വർഷം പിടികൂടിയത്.
ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്. റവന്യൂ വകുപ്പ് കഴിഞ്ഞാൽ തദ്ദേശം- പൊലീസ് എന്നിവയാണ് പിന്നിലുള്ളത്. 14,92,750 രൂപയാണ് അഴിമതിക്കാരിൽ നിന്നും പിടികൂടിയത്. 201 വിജിലൻസ് കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. 300 കേസുകളിൽ പ്രാഥമിക അന്വേഷണവും പൂർത്തിയാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
















