Homepage Featured Kerala News

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; മർദിച്ചത് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം

പ്രതിനിധി ചിത്രം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അമൽ ദേവ് എന്ന യുവാവിനെ യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ബന്ധപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിൻ്റെ വാരിയെല്ല് ഒടിഞ്ഞു.

കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അമൽ ദേവ്. അമൽദേവിൻ്റെ നഗ്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും ചെയ്തു. ഒന്നാം പ്രതി സഫ്‌നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടി.

Related Posts