Homepage Featured Kerala News

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് 2 പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 2 പേര്‍ മരിച്ചു. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.

കയറ്റിറക്കു തൊഴിലാളികളായ 2 പേരാണ് മരിച്ചത്. ജബ്ബാർ അഷറഫ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 3 പേരുടെ നില ഗുരുതരം.

കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ സ്ലാബാണ് തകർന്നത്.
തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തെ സ്ലാബാണ് തകർന്ന് വീണത്.

Related Posts