Homepage Featured Kerala News

സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഫെബ്രുവരി 21 മുതൽ വിപണിയിലേക്ക്

തിരുവനന്തപുരം: പാലക്കാട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി 21 മുതൽ വിപണിയിലെത്തും. നിലവിൽ മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ‘ജവാൻ’ എന്ന റമ്മിന് പുറമേ ഉള്ള സർക്കാരിന്റെ ഒരേയൊരു മദ്യ ബ്രാൻഡ് ആണ് പുറത്തിറങ്ങാനിരിക്കുന്ന ഈ ബ്രാൻഡി. എന്നാൽ ഈ മദ്യ ബ്രാൻഡിന് എന്ത് പേരാണ് നിശ്ചയിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സർക്കാർ സ്ഥാപനമായ പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന മദ്യ ബ്രാൻഡിന് ബെവ്കോ എംഡി ജനങ്ങളിൽ നിന്ന് പേര് സ്വീകരിക്കാൻ ശ്രമിച്ചത് നേരത്തേ വിവാദമായിരുന്നു. ജനങ്ങൾ നിർദേശിക്കുന്ന പേരുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നതിന് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു ബെവ്കോ എംഡിയുടെ പ്രഖ്യാപനം. എന്നാൽ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തി. തുടർന്ന് പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തു.

അതേ സമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാൻ സർക്കാർ തീരുമാനിച്ചു. നേരത്തേ ഇത് രാത്രി 11 മണിവരെ ആയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Related Posts