Homepage Featured Kerala News

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; വിവാഹ വിപണിയിൽ നേരിയ ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു പവന്‍ വില.

തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് സ്വര്‍ണവിലയിലെ ഇടിവിന് പിന്നില്‍. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന് 1,17,760 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായിരുന്നു ഇത്. പിന്നീട് 1,07,920ലേക്ക് താഴ്ന്നതിനു ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്. ഫെബ്രുവരി 2-ന് പവൻ വില 1.10 ലക്ഷത്തിന് താഴെ (1,07,920 രൂപ) എത്തി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വിപണി തിരിച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി അവസാന വാരം സ്വർണ്ണവില പവന് 1.30 ലക്ഷം രൂപ കടന്ന് റെക്കോർഡ് ഇട്ടിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5000 ഡോളറിന് താഴെയെത്തി. 90 ഡോളര്‍ ഇടിഞ്ഞ് 4951 ഡോളറാണ് നിലവിലെ വില. വെള്ളി 2.65 ശതമാനം ഇടിഞ്ഞ് 75.35 ഡോളറിലാണ് വ്യാപാരം തുടരുന്നത്. വിവാഹ സീസൺ തുടരുന്ന സാഹചര്യത്തിൽ വിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത മാറ്റങ്ങൾ സാധാരണക്കാർക്ക് വലിയ വെല്ലുവിളിയാണ്. ഇന്നത്തെ വിലയനുസരിച്ച് പണിക്കൂലിയും ജിഎസ്ടിയും ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.30 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.

Related Posts