Homepage Featured India News

ശബരിമലയിലെ സ്ത്രീ പ്രവേശനം; 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി, മാർച്ച് 14ന് മുമ്പായി കക്ഷികളോട് നിലപാട് വ്യക്തമാക്കാനും നിർദേശം

ഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന 2018 ലെ വിധി പുന:പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പായി തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രായഭേദമന്യേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തോടൊപ്പം മതസ്വാതന്ത്ര്യവുമായും ജനാധിപത്യപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട 67 ഹർജികളാണ് സുപ്രീംകോടതി ഒമ്പതം​ഗ ബെഞ്ച് പരി​ഗണിക്കുക.

പുന:പരിശോധനയെ കേന്ദ്രവും സംസ്ഥാനവും എതിർത്തിട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതം​ഗ ബെഞ്ച് ഏപ്രിൽ 7 മുതൽ വാദം കേൾക്കും. ഏപ്രിൽ 22 വാദം പൂർത്തിയാക്കണം. പുന:പരിശോധനയെ എതിർക്കുന്നവർ ഏപ്രിൽ 14 മുതൽ 17 വരെ വാദിക്കാം. മൂന്ന് ദിവസം ഹർജിക്കാർക്ക് വാദിക്കാൻ അവസരമുണ്ട്. കേസുമായി ബന്ധപ്പെട്ട് അഡ്വ. പരമേശ്വരനെ അമിസ്കസ്ക്യൂരിയായി നിയമിച്ചിട്ടുണ്ട്. ഏപ്രിൽ 21 ന് അമിസ്കസ്ക്യൂരിയുടെ വാദം കേൾക്കും

Related Posts