Homepage Featured News World

ഇന്ത്യയുമായി വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് നെതന്യാഹു; നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം ഫെബ്രുവരി 27-28 തീയതികളിൽ

ടെൽ അവിവ്: നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം ഫെബ്രുവരി 27-28 തീയതികളിൽ നടക്കാനിരിക്കെ ഇന്ത്യയുമായി വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിൻ നെതന്യാഹു. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ, ആഗോള സംഭവവികാസങ്ങൾ, പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സുരക്ഷ എന്നിവ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കൂടിക്കാഴ്ചയാകും ഇസ്രായേലിൽ നടക്കുകയെന്നാണ് വിവരം. നരേന്ദ്രമോദി മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ഇസ്രായേൽ സന്ദർശനമാണിത്. 9 വർഷം മുമ്പാണ് നരേന്ദ്രമോദി അവസാനമായി ഇസ്രായേൽ സന്ദർശിച്ചത്.

“നരേന്ദ്ര മോദി അടുത്ത ആഴ്ച ഇസ്രായേലിലേക്ക് വരാൻ പോകുന്നു. നമ്മുടെ രാജ്യങ്ങൾക്കിടയിൽ ഒരു വലിയ സഖ്യമുണ്ട്, എല്ലാത്തരം സഹകരണവും ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്നു” – അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

അതേസമയം ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും വ്യോമാക്രമണം നടന്നു. ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് വ്യോമാക്രമണം നടന്നത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രായേലാണ് വ്യോമാക്രമണം നടത്തിയത്. എന്നാൽ ഇസ്രായേലിന്റെ ആരോപണം ഹമാസ് ആരോപണം നിഷേധിച്ചു. ലബനനിലെ ഫലസ്തീനിയൻ ഇസ്‌ലാമിക്‌ ജിഹാദ് (പിഐജെ) അംഗങ്ങളെ ലക്ഷ്യം വെച്ചാണ് വ്യോമാക്രമണമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.

Related Posts