ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. 2019-ന് ശേഷം ആദ്യമായാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്.
ഹർജികൾ പരിഗണിക്കുന്നതിന് ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം തുടങ്ങുന്നത് സംബന്ധിച്ചും തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനമെടുക്കും. 2018 ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പ്രകാരമാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചത്. എന്നാൽ വിവാദമായതോടെ തത്കാലം യുവതീപ്രവേശനം നിർത്തിവെയ്ക്കുകയായിരുന്നു.
















