Homepage Featured Kerala News

റോഷി അ​ഗസ്റ്റിൻ സഹോദരതുല്യൻ; അച്ചടക്കലംഘനമില്ലെന്ന് ജോസ് കെ മാണി

കൊച്ചി: പാലാ സീറ്റിൽ താൻ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രഖ്യാപനം തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും ജോസ് കെ മാണി. റോഷിയുടേത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമായ ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. റോഷി അഗസ്റ്റിൻ പറത്തത് സദുദ്ദേശത്തോടെയാണ്. കേരള കോൺഗ്രസിൽ താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്ക് ഉണ്ടാകും. എന്നാൽ അത് പാർട്ടിയാണ് തീരുമാനിക്കുകയെന്ന് ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേരളാ കോൺ​ഗ്രസ് (എം) ചെയർമാൻ കൂടിയായ ജോസ് കെ മാണി.

റോഷിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടതെന്നും മാധ്യമങ്ങൾ ജാഥയുടെ ശോഭ കെടുത്താനായി മനപ്പൂര്‍വം പാര്‍ട്ടിയിൽ പ്രശ്നമുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചു.

Related Posts