Homepage Featured Kerala News

അതിവേ​ഗ റെയിലോ ആർആർടിഎസോ അവ്യക്തത തുടരുന്നു: സിൽവർലൈനിന്റെ മാനദണ്ഡങ്ങൾ വിശദീകരിച്ച് അശ്വിനി വൈഷ്ണവ്; RRTS നായി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് റെയിൽ ട്രാൻസ്പോർട്ട് സിസ്റ്റത്തിന്(ആർആർടിഎസ്) വേണ്ടി ഡിപിആർ തയ്യാറാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കേന്ദ്ര ന​ഗരകാര്യ മന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്. ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയാണ് ആർആർടിഎസ്.

അതേസമയം കേരളത്തിലെ സെമി ഹൈ-സ്‌പീഡ് സിൽവർലൈൻ പദ്ധതിക്ക് ആവശ്യമായ പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് ഡിപിആർ പരിഷ്‌കരിക്കാൻ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു. ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി സംയോജിപ്പിക്കുന്നതിന് ബ്രോഡ് ഗേജ് സ്വീകരിക്കുക, മെച്ചപ്പെട്ട ഗ്രേഡിയന്റ്, യാർഡുകൾക്കും പാതകൾക്കും ശരിയായ ഡ്രെയിനേജ് സംവിധാനം, കവചിന്റെ വ്യവസ്ഥ, 2 * 25 കെവി വൈദ്യുതീകരണം, നിർമ്മാണത്തിലും പ്രവർത്തനത്തിലും പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ഡിപിആറിൽ മാറ്റങ്ങൾ വരുത്താൻ കെആർഡിസിഎല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Related Posts