Homepage Featured India News

സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മൂല്യനിർണയം ഇനി ഡിജിറ്റൽ; പുനർമൂല്യനിർണയം ഇനിയില്ല

ഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇനി പൂർണമായും ഡിജിറ്റൽ മൂല്യനിർണയമായിരിക്കുമെന്ന് സിബിഎസ്‍സി(സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ). ബോർഡ് വെള്ളിയാഴ്ച നടത്തിയ തത്സമയ വെബ്‌കാസ്റ്റിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026 ലെ ബോർഡ് പരീക്ഷകളിൽ സിബിഎസ്‍സി നടപ്പിലാക്കാൻ പോകുന്ന സമഗ്രമായ ഡിജിറ്റൽ പരിഷ്കാരങ്ങൾക്കായുള്ള റോഡ്മാപ്പ് പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് അവതരിപ്പിച്ചു.

On-Screen Marking (OSM) എന്ന ഡിജിറ്റൽ മൂല്യനിർണയ സംവിധാനമാണ് അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്‍സി പിന്തുടരുക. മൂല്യനിർണയം ഡിജിറ്റലാകുന്നതോടെ പുനർമൂല്യനിർണയം എന്ന സമ്പ്രദായം അവസാനിക്കും. മാനുഷികമായ തെറ്റുകൾ മൂല്യനിർണയത്തിൽ ഉണ്ടാകാത്തതിനാലാണ് പുനർമൂല്യനിർണയം ഒഴിവാകുന്നത്. സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റൽ മൂല്യനിർണയം നടപ്പിലാക്കുന്നത്.

On-Screen Marking (OSM) എന്നത് ഒരു ഡിജിറ്റൽ സംവിധാനമാണ്, അതിൽ അധ്യാപകർ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ കമ്പ്യൂട്ടറുകളിൽ വിലയിരുത്തുകയും, സോഫ്റ്റ്‌വെയർ വഴി മാർക്കുകൾ സ്വയമേവ കണക്കാക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. സിബിഎസ്ഇയുമായി ബന്ധപ്പെട്ട എല്ലാ സ്‌കൂളുകളിലെയും പ്രിൻസിപ്പൽമാർക്കും മേധാവികൾക്കും ഫെബ്രുവരി 9 ന് അയച്ച സർക്കുലറിൽ, 2026 മുതൽ 12-ാം ക്ലാസ് ഉത്തര പുസ്തകങ്ങളുടെ മൂല്യനിർണ്ണയം ഡിജിറ്റൽ സംവിധാനത്തിലൂടെ നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ പത്താം ക്ലാസ് മൂല്യനിർണയം പഴയരീതിയിൽ തന്നെ തുടരും.

Related Posts