Homepage Featured Kerala Local News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ

മലപ്പുറം: 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പൊലീസ് ഉദ്യോ​ഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 2022 സെപ്റ്റംബറിൽ നടന്ന ലൈം​ഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്ന ഫിലിപ്പ് മമ്പാട് റിട്ടയർ ആയ ശേഷം മുഴുവൻ സമയ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായി സജീവമായിരുന്നു. ഇതിനിടെയാണ് പോക്സോ അടക്കം ചുമത്തിയിരിക്കുന്ന കേസിൽ ഇയാൾ പിടിയിലാകുന്നത്. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്ത ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് നിലമ്പൂർ പൊലീസ് അറിയിച്ചു.

Related Posts