Homepage Featured Kerala News

മിലിട്ടറി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി; നഷ്ടമായത് 97 വർഷം മുമ്പ് മിലിട്ടറിക്ക് ലഭിച്ച കൊമ്പുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 2 കോടി രൂപ വില മതിപ്പ് വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്‌സ് ക്ലബിൽ കഴിഞ്ഞ ദിവസം നടന്ന ഡിജെ പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ ഉൾപ്പെടെ 17 പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. 1929 ൽ മിലിട്ടറിക്ക് ലഭിച്ചവയാണ് ഇവ. ക്യാമ്പിൽ കഴിഞ്ഞ ദിവസം സ്വകാര്യ ഡിജെ പാർട്ടി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇന്നലെ രാത്രി തന്നെ പൂജപ്പര പൊലീസ് കേസെടുത്തിട്ടുമുണ്ട്.

Related Posts