പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം നടത്താൻ ഊരാളുങ്കലിന്‍റെ സഹസ്ഥാപനത്തിന് കരാര്‍ നൽകിയത് ടെന്‍ഡറില്ലാതെയെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ. പത്തു ശതമാനം അധിക തുകയ്ക്കാണ് കരാര്‍ നൽകിയത് എന്നും ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ടു കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം ആയിരുന്നു സർക്കാർ പറഞ്ഞിരുന്നത്. ആഗോള അയ്യപ്പസംഗമത്തിന് സ്പോൺസർമാരായി എത്തിയവരിൽ ചിലർ ഇതുവരെ തുക കൈമാറാൻ തയ്യാറായിട്ടില്ല. രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികൾ നിശ്ചയിച്ചിരുന്നിടത്ത് എട്ടു ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. മരാമത്ത് പണികള്‍ നൽകിയത് ടെന്‍ഡര്‍ ഇല്ലാതെ നൽകി. വിഐപികളുടെ ഭക്ഷണത്തിന് ചെലവായ തുകയ്ക്കും കണക്കുകൾ ലഭ്യമല്ല.
















