തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു രാഹുലെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായത് എന്നും വിവാഹിതയായ യുവതി മറ്റൊരു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി തെറ്റല്ല എന്നിരിക്കെ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കുമെന്നും പ്രതിഭാഗവും വാദിച്ചു.
യുവതിയുടെ മൊഴി കൂടി പരിശോധിച്ചാണ് കോടതി ഇന്ന് വിധി പറയുക. നഗ്ന ദൃശ്യങ്ങൾ രാഹുലിന്റെ ഫോണിലോ ഇലക്ട്രോണിക് ഉപകരണങ്ങളിലോ കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് കോടതി പറഞ്ഞു. രണ്ടും, മൂന്നും കേസുകളിൽ നേരത്തെ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ആദ്യ കേസിലെ വിധി നിർണായകമാണ്.
















