Homepage Featured India News

സിജെ റോയിയുടെ ആത്മഹത്യ; ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി കർണാടകയിലെ പ്രത്യേക അന്വേഷണസംഘം

ബാം​ഗ്ലൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി ഉദ്യോ​ഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി കർണാടകയിലെ പ്രത്യേക അന്വേഷണസംഘം. റോയ് ആത്മഹത്യ ചെയ്ത ദിവസം ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നാണ് പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥരുടെ റെയ്‍ഡിനിടെ റോയ് ആത്മഹത്യ ചെയ്തെന്നായിരുന്നു നേരത്തേ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.

റോയിയുടെ മരണത്തിന് പിന്നാലെ സഹോദരൻ സിജെ ബാബുവും ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മ‍ർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആരോപിച്ചിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ പരാതിയിലും ഈ ആരോപണം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയ റോയിയുടെ വിശ്വസ്തനും കോൺഫിഡന്റ് ഗ്രൂപ്പ് എംഡിയുമായ ടിഎ ജോസഫ് ഉദ്യോഗസ്ഥ സമ്മർദം എന്ന ആരോപണത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു.

Related Posts