Homepage Featured Kerala Local News

മലമ്പുഴയിൽ വിഎസിന്റെ പിഎ ആയിരുന്ന എ സുരേഷിനെ മത്സരിക്കാൻ കോൺ​ഗ്രസ് നീക്കം

പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. അതേസമയം, മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എ സുരേഷ് പറഞ്ഞു.

കോൺ​ഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ സുരേഷ് പറയുന്നു. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് എ സുരേഷിനെ യുഡിഎഫ് സംസ്ഥാന നേതാക്കൾ പരി​ഗണിക്കുന്നത്.

Related Posts