തിരുവനന്തപുരം: ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനും ചൂണ്ടിക്കാണിച്ചതിനുമാണ് പൊലീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തതെന്ന് ഉമേഷ് വള്ളിക്കുന്ന്. തിരുവല്ല സ്പാ ബലാൽസംഗ കേസിൽ പ്രതികരണവുമായി ഫേസ്ബുക്കിൽ ആണ് ഉമേഷ് കുറിപ്പ് എഴുതിയത്. കഴിഞ്ഞ വർഷം സർവ്വീസിൽ നിന്ന് പിരിച്ചു വിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് ഉമേഷ് വള്ളിക്കുന്ന്.
ആഭ്യന്തരമന്ത്രിയെയും ആർ ആനന്ദ് ഐപിഎസിനെയും ഉൾപ്പെടെ പരാമർശിച്ചു കൊണ്ടാണ് ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്. ഒരു കീഴുദ്യോഗസ്ഥനെ പിരിച്ചു വിടാൻ ഏതു മണ്ടൻമാർക്കും പറ്റും. അധികാരം ഉണ്ടായാൽ മതി.എന്നാൽ, സ്വന്തം പണി നേരെ ചൊവ്വേ എടുക്കാൻ വിവരവും ബുദ്ധിയും വേണം. മിനിമം അന്തസ്സെങ്കിലും വേണമെന്നും പോസ്റ്റിൽ പറയുന്നു.
















