Homepage Featured India News

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി സൽമാൻ ഖാൻ; അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി നടൻ സൽമാൻ ഖാൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുംബൈ വ്യാഖ്യാൻമാല പരിപാടിയിലാണ് നടൻ പങ്കെടുത്തത്. ‘സംഘത്തിന്റെ 100 വർഷത്തെ യാത്ര: പുതിയ ദിശകൾ’ എന്ന വിഷയത്തിലുള്ള രണ്ടുദിവസം നീണ്ട് നിൽക്കുന്ന പ്രഭാഷണ പരമ്പരയിലേക്കാണ് അതിഥിയായി സൽമാൻഖാനെ ക്ഷണിച്ചത്. ക്ഷണപ്രകാരം താരം ഇവിടേക്ക് എത്തുകയും ചെയ്തു.

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംഘടനയുടെ 100 വർഷത്തിലെ യാത്ര, സമൂഹത്തിൽ ആർ.എസ്.എസ് വഹിച്ച പങ്ക്, ഭാവിയെ രൂപപ്പെടുത്തുന്ന ആശയങ്ങളും കാഴ്ചപ്പാടുകളും സംബന്ധിച്ച് സെമിനാറുകളാണ് ഇവിടെ അരങ്ങേറിയത്.
മുംബൈയിലെ നെഹ്‌റു സെന്റർ ഓഡിറ്റോറിയത്തിലാണ് മുംബൈ വ്യാഖ്യാൻമാല നടക്കുന്നത്. ആർഎസ്എസ് ശതാബ്ദി ഔട്ട്‌റീച്ചിന്റെ ഭാഗമായി, മുതിർന്ന ആർഎസ്എസ് നേതാക്കളും ക്ഷണിക്കപ്പെട്ട പ്രഭാഷകരും പൊതുജനങ്ങളുമായി സംവദിക്കുന്ന വേദിയാകുകയാണ് ഈ പരിപാടി.

ആദ്യ സെഷനിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രസംഗിച്ചു. സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ പൊതുജന ശ്രദ്ധ ആകർഷിക്കുന്ന പരിപാടിയായി ഈ പ്രഭാഷണ പരമ്പര മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവാദം, ആലോചന, സംഘടനയുടെ ഭാവി ദർശനം എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. അതേ സമയം ആർ.എസ്.എസ് പരിപാടിയിൽ സൽമാൻ ഖാൻ പങ്കെടുത്തതതോടെ സമൂഹമാധ്യമങ്ങളിൽ താരത്തിന് വിമർശനവും ഉയർന്നു.

Related Posts