തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളിൽ നിന്ന് വരുകയായിരുന്ന നടന്റെ കാർ ബൈക്കിൽ ഇടിച്ച് നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്ക് പറ്റിയത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരുക്കുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ഒരാൾ കിംസിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
അപകടത്തിന് ശേഷം മണിയൻപിള്ള രാജു കാർ നിർത്താതെ പോകുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്നും നിർത്താതെ പോയത് ഭയം കൊണ്ടാണെന്നുമാണ് നടന്റെ പ്രതികരണം. അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും മണിയൻ പിള്ള രാജു പറയുന്നു. സുധീര്‍കുമാര്‍ രാജു എന്ന മണിയൻപിള്ള രാജുവിന്റെ പേരിലുള്ള ‘KL 01 CJ 04’ രജിസ്ട്രേഷന്‍ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്.
















