തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ച് സർക്കാർ. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ ഉൾപ്പെടുത്തിയാണ് പുതിയ വഖഫ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളെ ഉൾപ്പെടുത്താറാണ് പതിവ്. എന്നാൽ പുതിയ വഖഫ് നിയമപ്രകാരം ബോർഡിലേക്ക് അംഗങ്ങളെ സർക്കാരിന് നോമിനേറ്റ് ചെയ്യാം. ഇതനുസരിച്ചാണ് ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത്. എപി സുന്നി വിഭാഗത്തിലുള്ള രണ്ടു പ്രതിനിധികളും ബോർഡിലുണ്ട്.
പുതിയ വഖഫ് നിയമപ്രകാരം മുസ്ലീം വിശ്വാസത്തിൽ അറിവുള്ള ശരീയത്ത് നിയമം പഠിച്ച അമുസ്ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തണം. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് തയ്യാറായിട്ടില്ല. കേന്ദ്ര നിയമത്തിലെ ഈ വ്യവസ്ഥയ്ക്കെതിരെ പാർലിമെന്റിലും പുറത്തും നേരത്തേ ഇടതുപക്ഷപാർട്ടികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.
















