Homepage Featured Kerala News

നിക്ഷേപിച്ച തുക തിരികെ ചോദിച്ചപ്പോൾ അസഭ്യവും മര്‍ദനവും; അറയൂർ സർവ്വീസ് സഹകരണ ബാങ്കിനെതിരെ നിക്ഷേപകൻ

തിരുവനന്തപുരം: നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ബാങ്ക് അധികൃതർ അസഭ്യം പറഞ്ഞെന്ന് പരാതി. അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. അമരവിള സ്വദേശി ചന്ദ്രശേഖരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്.

ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം ഉയരുന്നത്. ഒരു വർഷമായി പണം തിരികെ ചോദിക്കുന്നു എന്നും ചന്ദ്രശേഖരൻ പറയുന്നു. സംഭവത്തില്‍ ചന്ദ്രശേഖരന്‍ ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകി. നാലര ലക്ഷം രൂപയാണ് ചന്ദ്രശേഖരന്റെ നിക്ഷേപം.

Related Posts