Gulf India News

നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കും; സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി അജിത് ഡോവൽ

റിയാദ്: സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സൗദി കാബിനറ്റ് അംഗം കൂടിയായ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായാണ് അജിത് ഡോവൽ ചർച്ച നടത്തിയത്. സൗദിയുമായുള്ള നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കുന്നതിനാണ് കൂടിക്കാഴ്ച.

സൗദി റിയാദിലെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ-സാതി, സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ എന്നിവർ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്ന് റിപ്പോർട്ടുകളുണ്ട്. പാക്-സൗദി പ്രതിരോധ സഹകരണ കരാറിനെക്കുറിച്ചും സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ സൈനിക സഖ്യ സാധ്യതകളെക്കുറിച്ചും ചർച്ചകൾ നടന്നെന്നാണ് സൂചന.

Related Posts