Homepage Featured Kerala News

സി ജെ റോയിയുടെ വിയോ​ഗം; കോൺഫിഡന്റ് ​ഗ്രൂപ്പിനെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്ന് കുടുംബം

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത സി ജെ റോയിയുടെ വിയോ​ഗത്തെത്തുടർന്ന് കോൺഫിഡന്റ് ​ഗ്രൂപ്പിനെ നയിക്കാൻ പുതിയ നേതൃത്വം വരുമെന്ന് കുടുംബം. കോൺഫിഡന്റ് ​ഗ്രൂപ്പിനെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്നാണ് കുടുംബത്തിന്റെ തീരുമാനം. റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം സഹോദരൻ സി ജെ ബാബുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അന്വേഷണത്തിൽ സി ജെ ബാബു തൃപ്തി രേഖപ്പെടുത്തി. പൊലീസ് തന്നെ മൂന്ന് തവണ ബന്ധപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും സി ജെ ബാബു ആവർത്തിച്ചു.

അതേസമയം റോയിയുടെ മരണവുമായി ബന്ധപ്പെട്ട് മകൻ രോഹിത്ത് പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാൻ കഴിയില്ലെന്ന് രോഹിത്ത് പറഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് തന്നോട് ചർച്ച ചെയ്തിട്ടില്ലെന്ന് രോഹിത്ത് പറഞ്ഞു. തന്റെ പിതാവ് വലിയൊരു മനുഷ്യനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയിയുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷമാണ് രോഹിത്ത് മാധ്യമങ്ങളെ കണ്ടത്.

ബാം​ഗ്ലൂരിലെ ബന്നാർഘട്ട റോഡിലെ നേച്ചർ കാസ്ക്കേടിൽ ഇന്നലെ വൈകീട്ടായിരുന്നു റോയിയുടെ സംസ്കാരം നടന്നത്. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ മൃതദേഹം നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനത്തിന് വെച്ചിരുന്നു. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലരയോടെയാണ് നേച്ചേഴ്സ് ലക്ഷ്വറിയിൽ സംസ്കാരം നടന്നത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, സംവിധായകൻ വി കെ പ്രകാശ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടനും അവതാരകനുമായ മിഥുൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

Related Posts