ബാംഗ്ലൂർ: സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ ആദായ നികുതി റെയ്ഡിനെതിരെ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നൽകിയ ഹർജി രണ്ട് ദിവസത്തിനുശേഷം പിൻവലിച്ചിരുന്നുവെന്ന വാർത്തകൾ ഉയർന്നുവന്നു. ആദായ നികുതി റെയ്ഡിനെതിരെയുള്ള സിജെ റോയിയുടെ ഹർജി പിൻവലിച്ചതിൽ ദുരൂഹതയുണ്ട്. ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ സിജെ റോയിയുടെ ഓഫിസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിനെതിരെയുള്ള ഹർജിയാണ് പിന്നീട് പിൻവലിച്ചത്.
കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബാംഗ്ലൂരിൽ പരിശോധന നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സിസംബര്‍ 16-ന് റോയ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിസംബര്‍ 18-ന് ഹര്‍ജി പിൻവലിക്കാൻ അപേക്ഷ നൽകി. ഹർജി പിൻവലിച്ചത് എന്തിനെന്ന കാര്യത്തിലാണ് ദുരൂഹതയുള്ളത്. ഇതിനിടെ കൊച്ചിയിൽ നാളെ വിളിച്ച വാർത്താസമ്മേളനം കുടുംബം മാറ്റിവെച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് മുമ്പ് സിജെ റോയ് എഴുതിയ കുറിപ്പ് കുടുംബത്തിന് ലഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടെന്നും പരിശോധനയുമായി ബന്ധപ്പെട്ട് സമ്മർദ്ദങ്ങളുണ്ടെന്നും വ്യക്തമാക്കുന്ന 9 പേജ് കുറിപ്പാണ് കുടുംബം കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് വാർത്താസമ്മേളനം മാറ്റിയത്.
















