Homepage Featured India News

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ 20 ബിജെപി എംഎൽഎമാർ ഡൽഹിയിൽ

ഇംഫാൽ: ഈ മാസം 12-ന് മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിക്കാനിരിക്കെ 20 ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി. മണിപ്പൂർ ബിജെപി അധ്യക്ഷ എ ശാരദാദേവിയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മണിപ്പൂരടക്കം വടക്കുകിഴക്കൻസംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത്ത്‌ പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് വൈകുന്നേരമാണ് കൂടിക്കാഴ്ച. സർക്കാർ രൂപവത്കരിക്കുകയാണ് പ്രധാനലക്ഷ്യമെന്ന് ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. എന്നാൽ യോഗത്തിന്റെ അജണ്ട പ്രഖ്യാപിച്ചിട്ടില്ലെന്നാണ് മറ്റു സംസ്ഥാന നേതാക്കൾ പറയുന്നത്. 60 അംഗങ്ങളാണ് മണിപ്പൂർ നിയമസഭയിൽ ഉള്ളത്. മണിപ്പൂരിൽ ബിജെപിക്ക് 37 എംഎൽഎമാർ ഉണ്ട്. നാഷണൽ പീപ്പിൾസ് പാർട്ടിക്ക് (എൻപിപി) ആറും നാഗാ പീപ്പിൾസ് ഫ്രണ്ടിന് (എൻപിഎഫ്) അഞ്ചും എംഎൽഎമാരാണ് സംസ്ഥാനത്തുള്ളത്. മണിപ്പൂരിൽ നിയമസഭയ്ക്ക് 2027 വരെയാണ് കാലാവധി.

ഫെബ്രുവരി 13 നാണ് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ആഭ്യന്തര കലാപം തടയാൻ കഴിയാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. കുക്കി – മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ കലാപത്തിലേക്ക് നീങ്ങിയത്.

Related Posts