കോഴിക്കോട്: നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്കവേറ്ററുകൾ, ബാക്ക്ഹോ , ക്രയിൻ, ടിപ്പർ മുതലായ വാഹനങ്ങളുടെ വാടക ഒക്റ്റോബർ 1 മുതൽ വർധിപ്പികുന്നതിന് മുന്നോടിയായി കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി പണിമുടക്ക് നടത്തി.
പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെയാണ് വാടക വർധിപ്പിക്കുന്നത്.
”നിർമാണ മേഖലയിലെ എസ്കവേറ്ററുകൾ, ബാക്ക്ഹോ , ക്രയിൻ , ടിപ്പർ മുതലായ വാഹനങ്ങൾ 30 വർഷമായി പ്രവർത്തിച്ചു വരുന്നു എങ്കിലും അന്നുണ്ടായിരുന്ന നിരക്കിൽ തന്നെയാണ് ഇതുവരെ വാഹനങ്ങൾ ഓടിയിരുന്നത്. എന്നാൽ വാഹനങ്ങളുടെ വിലയും മറ്റ് അനുബന്ധ സാമഗ്രികളുടെ വിലയും തൊഴിലാലാളികളുടെ വേധനവും പത്ത് മടങ്ങ് വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി ഇന്ന് പണിമുടക്ക് സംഘടിപ്പിച്ചത്”.
പണിമുടകിന്റെ ഉദ്ഘടനവും പണിമുടക്കിന്റെ ഭാഗമായി തിരുവമ്പാടി മുതൽ മുക്കം അഗസ്ത്യമുഴി വരെയുള്ള വാഹന പ്രചാരണ ജാഥയുടെ ഫ്ലാഗ്ഓഫും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിൻസ് മാത്യു നിർവഹിച്ചു. വാഹനങ്ങൾ പ്രവർത്തിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള നിയന്ത്രണങ്ങളും അടിക്കടിയുള്ള പിഴ ചുമത്തലും ഓടുന്നതിലെ സമയ നിയന്ത്രണവും ഈ മേഖലയുടെ നിലനില്പിനെ സാരമായി ബാധിക്കുന്നു എന്നും ഏറെ പ്രതിസന്ധി നേരിടുന്ന ഈ മേഖലയിലെ ആളുകൾക്ക് സംസ്ഥാനത്ത് നടക്കുന്ന ദേശീയപാതാ, തുരങ്ക പാത പോലുള്ള വൻകിട പ്രവർത്തികളുടെ 50 ശതമാനമെങ്കിലും പ്രവർത്തി തങ്ങൾക്ക് തരണമെന്നും വിൻസ് മാത്യു പറഞ്ഞു.
















