Homepage Featured News World

അമേരിക്കയുടെ ഗസ വെടിനിർത്തൽ കരാർ; സ്വാഗതം ചെയ്ത് അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങൾ

വാഷിങ്ടൺ: ഗസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ വൈറ്റ് ഹൌസ് മുന്നോട്ടുവെച്ച നിർദേശങ്ങളെ സ്വാ​ഗതം ചെയ്ത് അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങൾ. ​ഗാസയിൽ സമാധാനം നടപ്പിലാക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭിനന്ദനം അറിയിച്ചു.

ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറാണ് അവതരിപ്പിച്ചത്. യു.എസ്. പ്രസിഡന്റ് ട്രംപ് – ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാറിന്റെ പ്രഖ്യാപനം നടന്നത്. സംയുക്ത വാർത്താസമ്മേളനത്തിൽ നെതന്യാഹുവും കരാറിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കി.

വൈറ്റ് ഹൗസിൽ നടന്ന ചർച്ചകളിലൂടെയാണ് കരാർ രൂപപ്പെട്ടത്. 72 മണിക്കൂറിനകം ഹമാസ് തടവുകാരെ മോചിപ്പിക്കണം, പകരമായി ഇസ്രയേൽ ജയിലിലുള്ള 250 പലസ്തീനികളെ വിട്ടയക്കണം എന്നിവയാണ് നിർദേശങ്ങളിലൊന്ന്. കരാർ ഹമാസ് അംഗീകരിച്ചില്ലെങ്കിൽ, ഇസ്രയേലിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ട്രംപ് വ്യക്തമാക്കി. ഗസയുടെ പുനർനിർമാണത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഇതിനകം അംഗമായി ഉൾപ്പെട്ടതായി അറിയിക്കുകയും, മറ്റു പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.

Related Posts