Homepage Featured India News

കരൂര്‍ അപകടത്തില്‍ വിജയ് കടുത്ത മനോവിഷമത്തില്‍; ഭക്ഷണം കഴിക്കുന്നില്ല

മിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനായ നടന്‍ വിജയ് മാനസികമായി കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞ ശേഷം വിജയ് ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് ടിവികെയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അപകടത്തിന്റെ ഞെട്ടലിലാണ് വിജയ്. സംഭവം അറിഞ്ഞ ശേഷം അദ്ദേഹം ഭക്ഷണം പോലും കഴിച്ചിട്ടില്ല. കടുത്ത മനോവിഷമത്തില്‍ ആരോടും അധികം സംസാരിക്കുന്നില്ലെന്നും ടിവികെ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ വിജയ് അനുമതി ചോദിച്ചിട്ടുണ്ട്. കരൂര്‍ അപകടത്തില്‍ മരണസംഖ്യ 41 ആയി. അമ്പതിലേറെ പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 20 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്കു രണ്ട് ലക്ഷം വീതവും വിജയ് സമാശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കരൈയിലുള്ള വിജയിയുടെ വീട്ടില്‍ ബോംബ് ഭീഷണി ഉണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ പൊലീസിനു ഫോണ്‍ കോളിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്.

അതേസമയം കരൂര്‍ അപകടത്തില്‍ ടിവികെ ദുരൂഹത ഉന്നയിക്കുന്നു. തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തില്‍ ടിവികെ തൃപ്തരല്ല. കരൂര്‍ അപകടത്തില്‍ ദുരൂഹത ഉന്നയിച്ച് ടിവികെ ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. തമിഴ്‌നാട് പൊലീസിനു പകരം സിബിഐയോ ഏതെങ്കിലും നിഷ്പക്ഷ ഏജന്‍സിയോ അന്വേഷണം നടത്തണമെന്നാണ് ടിവികെയുടെ ആവശ്യം.

Related Posts