India News

ഡൽഹി വിമാനത്താവളത്തിനും സ്കൂളുകൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: വിമാനത്താവളത്തിലും സ്കൂളുകളിലും വ്യാപക ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഡൽഹി വിമാനത്താവളത്തിലേക്കും ഡൽഹിയിലെ വിവിധ സ്വകാര്യ സ്കൂളുകളിലേക്ക് ഉൾപ്പെടെ ബോംബ് ഭീഷണിയെത്തിയത്. പരിശോധനയിൽ സ്കൂളുകളിലേക്ക് എത്തിയ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിശോധനകൾ തുടങ്ങി. ബോംബ് സ്വാഡും , ഡോ​ഗ് സ്വാഡും ഉൾപ്പടെ പരിശോധന തുടരുകയാണ്. ഇവിടെ സി.ഐ.എസ്.എഫ് സുരക്ഷ വർധിപ്പിച്ചു.

വിമാനത്താവളം തകർക്കുമെന്നാണ് ബോംബ് ഭീഷണിയെത്തിയത്. പരിശോധനയിൽ സംശകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. ഏറെ നാളുകളായി രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം വ്യാജ ബോംബ് ഭീഷണികൾ എത്തുന്നത് പതിവാണ്. കേരളത്തിലും സമാനമായ രീതിയിൽ ഭീഷണി ഈ മെയിൽ സന്ദേശങ്ങൾ എത്തിയിരുന്നു. അന്വേഷണത്തിൽ ഇവ വ്യാജമെന്ന് തിരിച്ചറിഞ്ഞിരുന്നു. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കേന്ദ്ര സംസ്ഥാന ഏജൻസികൾ സംയുക്തമായി തിരയുന്നുണ്ട്.

Related Posts